സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും; യെച്ചൂരി പങ്കെടുക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലാണ് യോഗം. നാളെ സംസ്ഥാന സമിതി യോഗവും ഇന്ന് ഉച്ചക്ക് രണ്ടിന് എല്‍ഡിഎഫ് യോഗവും നടക്കും. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗവും ഇന്ന് ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News