ജനജീവിതം സ്തംഭിച്ചു; അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരവും, ഏകദിന കടയടപ്പ് സമരവും ആരംഭിച്ചു; ആലപ്പുഴ ജില്ലയില്‍ ഹോട്ടലുകളും അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരവും, ഏകദിന കടയടപ്പ് സമരവും ആരംഭിച്ചു.

ഓയില്‍ കമ്പനികള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് മുതല്‍ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. എണ്ണക്കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സമരമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് അഡ്വ. തോമസ് വൈദ്യന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷംവരെ എക്‌സ്പ്‌ളോസീവ് ലൈസന്‍സുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും എണ്ണക്കമ്പനികള്‍തന്നെയാണ് എടുത്തുനല്‍കിയിരുന്നത്. ഇതിന് 1000 ലിറ്റര്‍ പെട്രോളിന്‍മേല്‍ 47 രൂപയും ഡീസലിന്‍മേല്‍ 43 രൂപയും കമ്പനികള്‍ ഈടാക്കുന്നുണ്ട്. കൂടാതെ കമീഷനില്‍നിന്നും നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് റിക്കവറിയായി ഡീലര്‍മാര്‍ നേരിട്ടും നല്‍കുന്നു. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മലിനീകരണനിയന്ത്രണം, ഫയര്‍ഫോഴ്‌സ്, ഫാക്ടറീസ്, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തുനല്‍കാന്‍ കമ്പനി ഇപ്പോള്‍ തയ്യാറാകുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു.

വില്‍പ്പനനികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ അമ്പലപ്പുഴ ചിത്രാ സ്റ്റോര്‍ ഉടമ ശ്രീകുമാര്‍(56) ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്ത് കടയടപ്പ് സമരത്തിന് വ്യാപാരി വ്യവസായികള്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.

16 ലക്ഷം രൂപയുടെ അസസ്‌മെന്റ് നോട്ടീസാണ് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ ശ്രീകുമാറിന് അയച്ചത്. തെറ്റായ നികുതി നിര്‍ണയം മൂലമാണ് ജീവനൊടുക്കുന്നതെന്നു ശ്രീകുമാറിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. വില്‍പന നികുതി ഓഫീസുകള്‍ക്ക് മുന്നില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ ഹോട്ടലുകള്‍ അടച്ചിടുകയും മറ്റ് ജില്ലകളില്‍ ഹോട്ടലുകള്‍ക്ക് മുന്നില്‍ കറുത്ത കൊടി നാട്ടുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News