ഇറോം ശര്‍മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു; അഫ്‌സ്പ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ഇറോം

ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ചാനു ശര്‍മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മണിപ്പുരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരത്തിന് (അഫ്‌സ്പ) എതിരെ നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്.

സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കുന്നതിനുവേണ്ടി 15 വര്‍ഷമായി സമരം നടത്തുന്ന ഇറോം ശര്‍മിള പൊലീസ് കസ്റ്റഡിയിലായിരുന്നു. സമരം തുടര്‍ന്നതിനാല്‍ ആത്മഹത്യാ ശ്രമം ചുമത്തിയാണ് ഇറോം ശര്‍മിളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചാലും സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ഇറോം ശര്‍മിള അറിയിച്ചു.

2000 നവംബറിലാണ് ഇറോം ശര്‍മിള നിരാഹാര സമരമാരംഭിച്ചത്. ആസാം റൈഫിള്‍സിന്റെ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശര്‍മിളയുടെ സമരപ്രഖ്യാപനം. അഫ്‌സ്പ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നാണ് ശര്‍മിള പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ ഭക്ഷണം കഴിച്ചിട്ടില്ല. ബലമായി മൂക്കില്‍ കൂടി നല്‍കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News