പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് നാല്‍പതു വര്‍ഷം തടവ്; ശിക്ഷിക്കപ്പെട്ടത് സാല്‍വേഷന്‍ ആര്‍മി പാസ്റ്റര്‍ സനില്‍ കെ ജെയിംസ്

തൃശൂര്‍: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് നാല്‍പതു വര്‍ഷം തടവുശിക്ഷ. കോട്ടയം നെടുങ്കുന്ന സ്വദേശിയും പീച്ചിയിലെ സാല്‍വേഷന്‍ ആര്‍മി പാസ്റ്ററുമായ സനില്‍ കെ ജെയിംസി(35)നെയാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്തു പന്ത്രണ്ടുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു എന്നാണു കേസ്. പട്ടികജാതിക്കാരിയായ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.

സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി തനിക്കു നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി അയല്‍വാസിയായ പെണ്‍കുട്ടിയോടു പറഞ്ഞപ്പോള്‍ തനിക്കും ഇതേ അനുഭവമുണ്ടായതായി ആ പെണ്‍കുട്ടിയും മറുപടി പറഞ്ഞു. ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

കോട്ടയം നെടുങ്കുന്നം സ്വദേശിയായ ഇയാള്‍ കുറെക്കാലമായി പീച്ചിയില്‍ പാസ്റ്ററായി ജോലി ചെയ്യുകയായിരുന്നു.2014ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് സനിലിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം വിധിക്കുന്ന ഏറ്റവും കൂടിയ ശിക്ഷയാണ് ഇത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here