തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് പ്രധാന പുരസ്‌കാരങ്ങള്‍ എത്തിയത് ഒരു വീട്ടിലേക്കായിരുന്നു. തിരുവനന്തപുരത്തെ പൂജപ്പുരയിലെ ഈ സംഗീതവീട്ടില്‍ രമേശ് നാരായണനും മകള്‍ മധുശ്രീ നാരായണനും സംസ്ഥാന ചലച്ചിത്രപ്പെരുമയിലായി. ശാരദാംബരത്തിലെ സംഗീത സംവിധാനത്തിന് രമേശ് നാരായണന്‍ പുരസ്‌കാരം നേടിയപ്പോള്‍ ഇടവപ്പാതിയിലെ പാട്ടിനാണ് മകള്‍ മധുശ്രീ പുരസ്‌കാരം നേടിയത്.
മൂന്നാം വയസില്‍ പാട്ടുപഠിക്കാന്‍ തുടങ്ങിയ മധുശ്രീ പണ്ഡിറ്റ് ജസ്‌രാജിന്റെ ശിഷ്യ കൂടിയാണ്. രമേശ് നാരായണന്‍ തന്നെയായിരുന്നു ആദ്യ ഗുരു. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മധുശ്രീ.
തമിഴില്‍ ഒഡുതാളത്തിലൂടെയാണ് ഗായികയായി മധുശ്രീയുടെ അരങ്ങേറ്റം. മലയാളത്തില്‍ ഒറ്റമന്ദാരത്തിലും അലിഫിലുമാണ് മധുശ്രീ ആദ്യം പാടിയത്. എന്നു നിന്റെ മൊയ്തീനിലെ പ്രിയമുള്ളവനേ എന്ന പാട്ടാണ് മധുശ്രീയെ കൂടുതല്‍ ശ്രദ്ധയിലേക്കു കൊണ്ടുവന്നത്. ഇടവപ്പാതിയിലെ പാട്ട് അവാര്‍ഡിലും. പഠത്തിന് ശേഷം സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മധുശ്രീയുടെ പദ്ധതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here