സംവിധായകന്‍ മോഹന്‍രൂപ് മരിച്ചനിലയില്‍; 1984ലെ വേട്ടയുടെ സംവിധായകന്‍

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍രൂപിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂരിലെ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടത്. വര്‍ക്കല സ്വദേശിയാണ് 53കാരനായ മോഹന്‍രൂപ്.

1984ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച വേട്ട എന്ന ചിത്രത്തിന്റെ സംവിധായകനാണ് മോഹന്‍രൂപ്. ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും മോഹന്‍രൂപായിരുന്നു. ഇവരെ സൂക്ഷിക്കുക(1986), വര്‍ഷങ്ങള്‍ പോയതറിയാതെ(1987), ശില്‍പി (1988), എക്‌സ്‌ക്യൂസ് മി, ഏതു കോളജിലാ (1991), സ്പര്‍ശം (1998), കണ്‍കള്‍ അറിയാമല്‍ (2010), തൂത്തുവന്‍ (2011) തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.

തൂത്തവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ അംബേദ്കര്‍ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അവസാനചിത്രത്തിന്റെ പേരും വേട്ട എന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News