രാജ്യദ്രോഹകുറ്റം ചുമത്തിയത് ആര്‍എസ്എസ്- ബിജെപി അജണ്ടയുടെ ഭാഗമെന്ന് യെച്ചൂരി; കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് ആര്‍എസ്എസ്്-ബിജെപി അജണ്ടയുടെ ഭാഗമാണ്. ഭഗത്‌സിംഗ് മുതല്‍ ഗാന്ധിജിവരെ ഉള്ളവര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയിട്ടുണ്ടെന്നും അതേകുറ്റം തങ്ങള്‍ക്കെതിരെയും ചുമത്തിയതിനാല്‍ അഭിമാനിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News