പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരം; പ്രത്യേക പരാമര്‍ശം ജൂറി നല്‍കിയത് ഗതികേട് കൊണ്ടാണെന്ന് ജോയ് മാത്യു

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. മോഹവലയം എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരമാണെന്നും പ്രത്യേക പരാമര്‍ശം ജൂറി നല്‍കിയത് ഗതികേട് കൊണ്ടാണെന്നും ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2015 മികച്ച നടനായി ദുല്‍ഖാര്‍ സല്‍മാനെയാണ് തെരഞ്ഞെടുത്തത്. ടിവി ചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് മോഹവലയം. പൂര്‍ണ്ണമായും ബഹ്‌റിനില്‍ ചിത്രീകരിച്ച സിനിമയില്‍ ജോയ് മാത്യുവാണ് നായകന്‍. അമ്മ അറിയാന്‍ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു വീണ്ടും നായകനായി എത്തുന്ന ചിത്രം കൂടിയാണ് മോഹവലയം. ടിവി ചന്ദ്രന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മൈഥിലി, രണ്‍ജി പണിക്കര്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ശ്രിന്ദ,സുധീഷ്, ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News