കൊച്ചി: മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ഫെഫ്ക. മോഷ്ടിച്ച കഥയാണ് ഹരികുമാര്‍ പുരസ്‌കാരത്തിനായി അയച്ചത്. ചിത്രത്തിന്റെ കഥ നജീം കോയയുടെ കഥ മോഷ്ടിച്ചതാണെന്നാണ് ഫെഫ്ക പറയുന്നത്. ഇക്കാര്യം ഹരികുമാറും സമ്മതിച്ചിട്ടുള്ളതാണ്. മോഷ്ടിച്ച കഥ പുരസ്‌കാരത്തിനായി അയക്കുന്നത് വഞ്ചനയാണെന്നു നജീം കോയ പറഞ്ഞു. ഹരികുമാറിനെതിരെ കോടതിയെ സമീപിക്കുമെന്നും നജീം കോയ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here