സാഹസപ്രിയരെ തേടി റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍; അഡ്വഞ്ചര്‍ ടൂറര്‍ ഈമാസം വിപണിയിലെത്തും

സാഹസികത ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ടൂറര്‍ ഹിമാലയന്‍ ഈമാസം വിപണികളിലെത്തും. ഈമാസം 16ന് വാഹനം പുറത്തിറക്കുമെന്ന് എന്‍ഫീല്‍ഡ് അറിയിച്ചു. എന്നാല്‍, വില എത്രത്തോളം ആയിരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിട്ടില്ല. എന്‍ജിനിലും പ്രകടനത്തിലും കൂടുതല്‍ കരുത്തുമായാണ് ഹിമാലയന്‍ എത്തുന്നത്. പൂര്‍ണമായും ഒരു അഡ്വഞ്ചര്‍ റൈഡിനു ചേര്‍ന്ന രീതിയിലാണ് വാഹനം രൂപകപന ചെയ്തിട്ടുള്ളത്.

411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എജിനാണ് വാഹനത്തിന്റേത്. 24.5 ബിഎച്ച്പിയില്‍ 6,500 ആര്‍പിഎം കരുത്തു സൃഷ്ടിക്കും വാഹനം. 4,500 ആര്‍പിഎമ്മില്‍ 32 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കുന്നുണ്ട്. ഓവര്‍ഹെഡ് കാമോടു കൂടി എത്തുന്ന ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് എന്‍ജിന്‍ ആയിരിക്കും ഹിമാലയന്റേത്. മറ്റു എന്‍ഫീല്‍ഡ് എന്‍ജിനുകളില്‍ നിന്ന് ഹിമലയനുള്ള വ്യത്യാസം വൈഡര്‍ പവര്‍ ബാന്‍ഡാണ്. ഓയില്‍ ചേഞ്ചിന് ഇടയ്ക്ക് 10,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

21 ഇഞ്ച് സ്‌പോക് വീലുകളാണ് മുന്നില്‍. എന്നാല്‍, പിന്‍ വീലുകള്‍ അല്‍പം കുറയും. റൈഡര്‍ ബൈക്ക് ആയതു കൊണ്ടാണ് അത്. 17 ഇഞ്ച് സ്‌പോക് വീലുകളാണ് പിന്നില്‍. പിന്നില്‍ മോണോഷോക് സസ്‌പെന്‍ഷനോടു കൂടി എത്തുന്ന ആദ്യ എന്‍ഫീല്‍ഡും ഇതുതന്നെ. ചില കൂട്ടിച്ചേര്‍ക്കലുകളും ഇതില്‍ വരുത്തിയിട്ടുണ്ട്. ലഗേജുകള്‍ കൊണ്ടു പോകുന്നതിനു ഒരു ഹാര്‍ഡ് കെയ്‌സ് പാനിയര്‍ ഉണ്ട്. ഇന്ധനടാങ്കിനെ ചുറ്റി സാഡ്ല്‍ ബാങ്കുകള്‍ ഉണ്ട്. ഇന്ധനടാങ്കിന്റെ കപ്പാസിറ്റി 15 ലീറ്ററാണ്. ഇതൊരിക്കലും ഒരു അ്ഡവഞ്ചര്‍ ടൂററിന് പര്യാപ്തമല്ല. 1.80 ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ വില എന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News