കനയ്യ കുമാറിനെതിരായ വീഡിയോകള്‍ വ്യാജം; രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്തതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; ഏഴില്‍ 2 വീഡിയോയും വ്യാജം

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ ദില്ലി പൊലീസ് ഹാജരാക്കിയ വീഡിയോകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ആകെയുള്ള 7 വീഡിയോയില്‍ രണ്ടെണ്ണം വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതില്‍ വിളിക്കുന്ന രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും കണ്ടെത്തി. ദില്ലി സര്‍ക്കാരാണ് ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചത്.

ഈ ദൃശ്യങ്ങളാണ് കനയ്യക്കെതിരായ തെളിവായി ദില്ലി പൊലീസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കനയ്യക്കെതിരെ കേസെടുത്തതും. എന്നാല്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒരു ദേശീയ ചാനലിന്റെ സ്റ്റുഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത ദൃശ്യങ്ങളാണ് കനയ്യക്കെതിരായ തെളിവായി മാറിയത്.

എന്നാല്‍, കഴിഞ്ഞ ദിവസം കോടതിയില്‍ കനയ്യയുടെ ജാമ്യാപേക്ഷയില്‍ വാദം നടകക്കുമ്പോള്‍ ദില്ലി പൊലീസ് കോടതിയില്‍ മലക്കം മറിഞ്ഞിരുന്നു. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നാണ് ദില്ലി പൊലീസ് തിങ്കളാഴ്ച കോടതിയില്‍ നിലപാട് എടുത്തത്. ഇതിന് കോടതിയില്‍ നിന്ന് ദില്ലി പൊലീസിന് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിയും വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News