ലീഗ് എംഎല്‍എയുടെ മരുമകന് അനധികൃത നിയമനം; അബ്ദുറബ്ബ് ക്രമക്കേട് നടത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: യോഗ്യതയില്ലാത്ത വ്യക്തിയെ ഓപ്പണ്‍ സ്‌കൂള്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമനം നല്‍കിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. ലീഗ് എംഎല്‍എയുടെ മരുമകന്‍ അബ്ദുള്‍ മജീദിനെ നിയമിക്കാന്‍ മന്ത്രി സ്വന്തം ലൈറ്റര്‍ പാഡില്‍ കത്തെഴുതിയെന്നും സംഭവത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായും വിശദമായ അന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്യുന്നു.

Abdurab-Enquiery

കൊടുവളളി എംഎല്‍എ വി.എം ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ അബ്ദുള്‍ ജലീലിനെ ഓപ്പണ്‍ സ്‌കൂള്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമിക്കാനാണ് അബ്ദുറബ്ബ് വഴിവിട്ട ഇടപെടല്‍ നടത്തിയത്. സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയ്ക്ക് പിഎച്ച്ഡി യോഗ്യത വെണമെന്നിരിക്കെ എംഎസ്‌സി ബിരുദം മാത്രമുളള അബ്ദുല്‍ ജലീലിന് മന്ത്രിയുടെ ലെറ്റര്‍ പാഡില്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ഇല്ലാതെ നിയമനം നല്‍കിയെന്നായിരുന്നു മന്ത്രിക്കെതിരായ ആക്ഷേപം. ഒപ്പു പോലും രേഖപെടുത്താത്ത ബയോഡാറ്റ ആണ് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അബ്ദുല്‍ ജലീല്‍ വിദ്യാഭ്യസ വകുപ്പിന് സമര്‍പ്പിച്ചിരുന്നത്. എക്‌സിക്യൂട്ടീവ് ഓഫീസറാകാന്‍ വേണ്ട ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റും പാസായിരുന്നില്ല.

Abdurab-Enquiery-1

അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ (എക്‌സാം) തസ്തികയില്‍ നിയമിച്ച ഡിഎസ് അഭിലാഷിന്റെ അധ്യാപന വിശ്വാസ്യതയില്‍ സംശയം ഉളളതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. ഓപ്പണ്‍ സ്‌കൂളിനെ പുനഃസംഘടിപ്പിച്ച് രൂപീകരിച്ച സ്‌കോള്‍ കേരളയില്‍ അബ്ദുള്‍ ജലീലിന്റെ വിദ്യാഭ്യാസ യോഗത്യക്ക് അനുസൃതമായി യോഗത്യാ മാനദ്ധങ്ങളില്‍ ഇളവ് വരുത്തി തസ്തിക സൃഷ്ടിക്കാനും വിദ്യാഭ്യാസ മന്ത്രി ഫയലില്‍ രേഖപ്പെടുത്തിയെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ സ്‌കൂളില്‍ നടപ്പിലാക്കിയ കയ്യില്‍ ഒരു പണം എന്ന പദ്ധതിയില്‍ വലിയ സാബത്തിക ക്രമക്കേട് നടത്തിട്ടുണെന്നും വൗച്ചറുകള്‍ ഇല്ലാതെ ഒരു കോടി ഏഴ് ലക്ഷം രൂപ വിതരണം ചെയ്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Abdurab-Enquiery-2

മന്ത്രി പികെ അബ്ദു റബ്ബിനെ ഒന്നാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ്പി ശ്രീധരന്‍ ലോകായുക്ത മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡിവൈഎഫ്‌ഐ നേതാവ് ബെന്‍ ഡാര്‍വിന്‍ ലോകയുക്തയില്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News