തിരുവനന്തപുരം: പെട്രോള്‍ പമ്പുടമകള്‍ ഇന്നലെ മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പമ്പുടമകള്‍ ഉന്നയിച്ച ആവശ്യത്തില്‍ ഏകദേശ ധാരണയായതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ലൈസന്‍സിംഗിനു ഏകജാലക സംവിധാനം ഏര്‍പ്പെടുത്താമെന്ന് മന്ത്രി അനൂപ് ജേക്കബ് പമ്പുടമകള്‍ക്ക് ഉറപ്പു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നുരാത്രി മുതല്‍ തന്നെ പമ്പുടമകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പമ്പുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here