പറവൂര്‍: വീണ്ടും വര്‍ഗീയവിഷം ചീറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദുമതത്തെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിക്കുന്ന എരപ്പാളികള്‍ മതംമാറിപ്പോകട്ടെ എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൂട്ടത്തില്‍ നില്‍ക്കാന്‍ കഴിയുന്നവര്‍ മാത്രം കൂടെ നിന്നാല്‍ മതി. ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന വിഡി സതീശന്‍ എംഎല്‍എ ആര്‍ക്കുണ്ടായതാണ് എന്ന്‌പോലും തനിക്കറിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പറവൂരില്‍ ഹിന്ദുമഹാസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ പ്രസംഗം.
‘നമ്മുടെ വേദിയില്‍വച്ച് നമ്മളെ ചീത്തവിളിക്കുന്നു. നമ്മുടെ ആളുകള്‍ അതിന് കൈയ്യടിച്ച് കൊടുക്കുന്നു. ആ സൈസ് എരപ്പാളികള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. ഇവരെല്ലാം കൂടി മതം മാറി പൊയ്‌ക്കോളാന്‍ പറയണം. കൂട്ടത്തില്‍ നില്‍ക്കാന്‍ കഴിയുന്നോര്‍ നിന്നാല്‍ മതി. ഇല്ലെങ്കില്‍ കുരിശോ, പൊന്നാനിയില്‍ പോയി സുന്നത്തോ നടത്തി അങ്ങ് വിട്ടേക്കണം. എന്റെ അമ്മ ദേവകി ഈഴവ ആയത് കൊണ്ടാണ് ഞാന്‍ ഈഴവനായത്. സതീശന്‍ ആര്‍ക്ക് ഉണ്ടായതാണെന്ന് അറിയാന്‍ പാടില്ല’.- വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തില്‍ പറയുന്നു.
ഹിന്ദുവാണെങ്കില്‍ ഒരുമിച്ച് നില്‍ക്കണമെന്നും വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിക്കുകയല്ല വേണ്ട എന്നും വെള്ളാപ്പള്ളി പറയുന്നു. അത്തരം എരപ്പാളികള്‍ മതം മാറി ക്രിസ്ത്യാനിയോ മുസ്ലീമോ ആകട്ടെ. തന്റെ അമ്മ ഈഴവ ആയതുകൊണ്ടാണ് താന്‍ ഈഴവനായതെന്നും വിഡി സതീശന്‍ എംഎല്‍എ ആര്‍ക്കുണ്ടായതാണെന്ന് തനിക്കറിയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുടെ കാതല്‍.
വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here