മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ ഇനി പിന്നണി ഗായികയുടെ വേഷത്തില്‍. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ജയ് ഗംഗാജല്‍ എന്ന ചിത്രത്തിലെ ഗാനം പാടി ്മൃത ഫട്‌നാവിസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഭക്തിഗാനമാണ് അമൃത പാടിയിരിക്കുന്നത്. എന്നാല്‍, ചിത്രത്തില്‍ പാടിയതിന് പ്രതിഫലമൊന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്ന് ്മൃത പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് താന്‍ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചതായി അമൃത ലോകത്തെ അറിയിച്ചത്.
മറ്റൊരു ചിത്രത്തിനായി ഗാനം റെക്കോര്‍ഡ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് അമൃതയെ തേടി ഈ അവസരം എത്തിയത്. അമൃതയുടെ പാട്ടുകേട്ട പ്രകാശ് ഝാ അമൃതയെ തന്റെ ചിത്രത്തിലേക്ക് പാടാന്‍ ക്ഷണിക്കുകയായിരുന്നു. തന്റെ ശബ്ദം ആ രംഗത്തിനു യോജിച്ചതാണെന്നു മനസ്സിലാക്കി പ്രകാശ് ഝാ തന്നെ വിളിക്കുകയായിരുന്നെന്ന് അമൃത പറഞ്ഞു. ഒന്നരദിവസം കൊണ്ടാണ് റെക്കോര്‍ഡിംഗ് പൂര്‍ത്തിയായത്. തന്റെ പാട്ട് ഭര്‍ത്താവിനും ഏറെ ഇഷ്ടമായെന്നും അദ്ദേഹം ഏറെ സന്തോഷവാനാണെന്നും ്മൃത പ്രതികരിച്ചു.
അമൃത ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മകള്‍ക്കൊപ്പം അമൃതയും മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു.
https://m.youtube.com/watch?v=f1914t9qijs Pls listen to my first song as debutant singer in Bollywood ‘Sab Dhan Maati’ -…
Posted by Amruta Fadnavis on Monday, February 29, 2016
Get real time update about this post categories directly on your device, subscribe now.