പൊലീസ് മര്‍ദ്ദനം; തൃശൂരില്‍ ഇന്ന് കടയടപ്പ് സമരം; പിന്തുണ പ്രഖ്യാപിച്ച് ബസുടമകളുടെ സമരവും

തൃശൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ വ്യാപാരികള്‍ ഇന്ന് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ തൃശൂരില്‍ വ്യാപാരികളെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

വ്യാപാരികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്ത തൃശൂര്‍ വെസ്റ്റ് സിഐ വി.കെ രാജുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വ്യാപാരികള്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളും വ്യാപാരികള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ന് സര്‍വ്വീസ് ഒഴിവാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here