സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന്‍ നേടിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ മമ്മൂട്ടി.
‘ഒരു സംസ്ഥാന അവാര്‍ഡ് കൂടെ വീട്ടില്‍ എത്തുന്നതിലെ സന്തോഷം പങ്കുവെക്കുന്നു. ദുല്‍ഖറിനും മറ്റു അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.’- മമ്മൂട്ടി പറഞ്ഞു.
ഒരു സംസ്ഥാന അവാർഡ് കൂടെ വീട്ടിൽ എത്തുന്നതിലെ സന്തോഷം പങ്കുവെക്കുന്നു 🙂 ദുൽഖറിനും മറ്റു അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ.
Posted by Mammootty on Tuesday, March 1, 2016
മമ്മൂട്ടി, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെ പിന്തള്ളിയാണ് ദുല്‍ഖര്‍ ആദ്യ സംസ്ഥാന അവാര്‍ഡ് നേടിയത്. പത്തേമാരി എന്ന ചിത്രത്തിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയെയും മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രമായ ചാര്‍ലിയിലൂടെയാണ് ദുല്‍ഖര്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here