മോദിയെ കുറിച്ച് പുസ്തകം എഴുതിയ മലയാളി പത്രപ്രവര്‍ത്തകന് ഭീഷണി; ജെഎന്‍യു വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് ലേഖനമെഴുതിയാല്‍ പാഠം പഠിപ്പിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പുസ്തകം എഴുതിയ മലയാളി പത്രപ്രവര്‍ത്തകന് ഭീഷണി. മോദിയുടെ തെരഞ്ഞെടുപ്പു വിജയത്തെക്കുറിച്ച് പുസ്തകമെഴുതിയ ഉല്ലേഖ് എന്‍.പിക്കാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.

സംഘപരിവാര്‍ പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ ഉല്ലേഖ് സൈബര്‍ സെല്ലിന് പരാതി നല്‍കി. ഒരു മലയാളം വാരികയില്‍ ജെഎന്‍യു സംഭവത്തെക്കുറിച്ച് ഉല്ലേഖ് ലേഖനമെഴുതിയതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്നാണ് സൂചന.

നിലവില്‍ ഓപ്പണ്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ഉല്ലേഖ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയതന്ത്രങ്ങളെക്കുറിച്ച് 2015ല്‍ ‘വാര്‍ റൂം’ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിരുന്നു. ബിജെപിയെ വിജയത്തിലേക്ക് നയിച്ച വ്യക്തികള്‍, തന്ത്രങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ക്കെതിരെ എഴുതാതെ ജെഎന്‍യുക്കാരെ അനുകൂലിച്ചു ലേഖനമെഴുതിയാല്‍ പാഠം പഠിപ്പിക്കുമെന്നുമായിരുന്നു ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News