ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട്: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുമാള്‍പുരം കുന്നുമ്മല്‍ നജാത്ത് ഇസ്മയിലാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഭാര്യ നസീമ, മകന്‍ നാസിം എന്നിവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശബ്ദംകേട്ട് ഉണര്‍ന്ന ഇസ്മയിലിന്റെ ഉമ്മ ഫാത്തിമ നിലവിളിച്ചതോടെ ഇവരെയും മറ്റൊരു മകനായ നബീലിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ, പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ നസിയ വാതില്‍ തുറന്ന് ഉറക്കെ കരഞ്ഞതോടെ അടുക്കളയോട് ചേര്‍ന്ന മുറിയില്‍ തയാറാക്കിയ കുരുക്കില്‍ ജീവനൊടുക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിയ സഹോദരന്റെ മക്കളും അയല്‍വാസികളും ചേര്‍ന്നാണ് ഇസ്മയിലിനെ ആശുപത്രിയില്‍ എത്തിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലക്ക് കാരണമെന്ന് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here