‘കാശ് കിട്ടിക്കഴിഞ്ഞിട്ട് വിവാദം കൊടുത്തയക്കാം’; ഒരു ‘ഞാന്‍’, ‘ചാനല്‍’ പരിഹാസ സംഭാഷണവുമായി ജോയ് മാത്യു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തെയും അന്നേ ദിവസത്തെ ചാനല്‍ അഭിമുഖങ്ങളെയും പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

ചാനല്‍ : അവാര്‍ഡ് ലഭിച്ചതിനെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു ?
ഞാന്‍ : ഞാന്‍ നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലൊ
ചാനല്‍ : സൂക്ഷിച്ചു നോക്കൂ ഒരു പരാമര്‍ശം കാണുന്നില്ലേ
ഞാന്‍ : എവിടെ ? ങാ.. ഉണ്ട്.. ഉണ്ട് കാണുന്നുണ്ട് ,ഒരു പരാമര്‍ശം
തൂങ്ങിക്കിടക്കുന്നത് കാണുന്നുണ്ട്
ചാനല്‍ :അതിനര്ത്ഥം താങ്കള്‍ അതില്‍ സന്തുഷ്ടന്‍ അല്ല എന്നല്ലേ ?
ഞാന്‍ : എന്താണു പരാമര്‍ശിച്ചത് എന്ന് മനസ്സിലായില്ല ,
നല്ലതാണു എന്നാണോ അതോ ചീത്തയാണ് എന്നാണോ ?
ചാനല്‍ : അത് ഞാങ്ങള്‍ക്കും അറിയില്ല …..
ഞാന്‍ : പോട്ടെ പരാമര്‍ശത്തിന്റെ കൂടെ കാശ് വല്ലതും തടയുമോ ?
ചാനല്‍ : ഉണ്ടാവുമായിരിക്കും
ഞാന്‍ : എന്നാല്‍ അതിങ്ങു പോന്നോട്ടെ
ചാനല്‍ : എന്തെങ്കിലും ഒരു വിവാദം……?
ഞാന്‍ : അത് ഞാന്‍ കാശ് കിട്ടിക്കഴിഞ്ഞിട്ടു കൊടുത്തയക്കാം ,
പോരെ ?
ചാനല്‍ : താങ്ക്യൂ സാര്‍

444

മോഹവലയം’ എന്ന സിനിമയിലെ അഭിനയത്തിന് താന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരമാണെന്നും പ്രത്യേക പരാമര്‍ശം ജൂറി നല്‍കിയത് ഗതികേടുകൊണ്ടാണെന്നും ജോയ് മാത്യു ഇന്നലെ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News