എന്‍ഡിഎ സഖ്യം; വ്യത്യസ്ത നിലപാടുമായി വെള്ളാപ്പള്ളിയും തുഷാറും; ബിഡിജെഎസ് എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുമെന്ന് ഉറപ്പിച്ച് വെള്ളാപ്പള്ളി

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുമെന്നും എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും വെള്ളാപ്പള്ളി നെടുമ്പാശ്ശേരിയില്‍ പറഞ്ഞു.

എന്നാല്‍ എന്‍ഡിഎ സഖ്യത്തില്‍ വ്യത്യസ്ത നിലപാടാണ് തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാല്‍ എന്‍ഡിഎയുമായി ഇതുവരെ തര്‍ക്കമൊന്നുമുണ്ടായിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും മറ്റു നേതാക്കളമായി ബിഡിജെഎസ് നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News