‘സൂപ്പര്‍ ചൊവ്വ’യില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ജയം; ട്രംപ് ആറിടങ്ങളിലും ഹില്ലരി ഏഴിടങ്ങളിലും വിജയിച്ചു

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായക ദിനമായ ‘സൂപ്പര്‍ ചൊവ്വ’യിലെ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ജയം. 12 ഇടങ്ങളിലെ ഫലം വന്നതില്‍ ട്രംപ് ആറു സ്റ്റേറ്റുകളിലും ഹില്ലരി ഏഴു സ്റ്റേറ്റുകളിലും വിജയിച്ചു.

അലബാമ, അര്‍ക്കനസ്, ജോര്‍ജിയ, മസാചുഷെട്‌സ്, ടെനസി, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്. അലബാമ, അര്‍ക്കനസ്, ജോര്‍ജിയ, മസാചുഷെട്‌സ്, ടെനസി, ടെക്‌സസ്, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് ഹിലരി വിജയിച്ചത്.

അതിനിടെ ടെക്‌സാസിലും ഒക്ലഹോമയിലും ട്രംപിനെ ടെക്‌സാസ് സെനറ്റര്‍ ആയ ടെഡ് ക്രൂഡ് പരാജയപ്പെടുത്തി. ഒക്ലഹോമയിലും വെര്‍മോണ്ടിലും ബെര്‍നീ സാന്‍ഡേഴ്‌സ് ഹിലരിയെ പിന്നിലാക്കി. മിനിസോട്ട, കൊളറാഡോ, അലാസ്‌ക എന്നിവിടങ്ങളിലെ ഫലം പുറത്തുവരാനുണ്ട്.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ദിവസമായിരുന്നു സൂപ്പര്‍ ചൊവ്വ. 12 സംസ്ഥാനങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News