തെരുവു നായകളെ കണ്ടാല്‍ ആട്ടിയോടിക്കുന്നവര്‍ ഇതും ഒന്നു കാണണം; ബ്രസീല്‍ ഓപ്പണില്‍ പന്തെടുത്തു കൊടുക്കാന്‍ പരിശീലനം ലഭിച്ച തെരുവുനായ്ക്കള്‍

സാവോപോളോ: ബ്രസീല്‍ ഓപ്പണില്‍ താരങ്ങള്‍ക്ക് പന്തെത്തിച്ചു കൊടുക്കുന്നത് ആരാണെന്ന് അറിയാമോ. ബോള്‍ ബോയ്‌സ് എന്നു വിളിക്കപ്പെടുന്ന ചെറുക്കന്‍മാരൊന്നുമല്ല. തെരുവു നായ്ക്കളാണ്. പ്രത്യേകം പരിശീലനം ലഭിച്ച നാലു തെരുവു നായ്ക്കളാണ് ‘ബോള്‍ ബോയ്‌സ്’ ആയി കോര്‍ട്ടിലെത്തിയത്. റോബര്‍ട്ടോ കാര്‍ബലസ് ബയേനയും ഗസ്താവോ ഏലിയാസും തമ്മിലുള്ള പ്രദര്‍ശന മത്സരത്തിനിടെയാണ് താരങ്ങള്‍ക്ക് നഷ്ടപ്പെടുന്ന പന്ത് എടുത്തു കൊണ്ടുവന്നു കൊടുക്കാന്‍ തെരുവു നായ്ക്കളെ ഏര്‍പ്പാടാക്കിയത്.

ആന്‍ഡ്രിയ ബെക്കേര്‍ട്ട് ആണ് നായകളെ പ്രത്യേകം പരിശീലിപ്പിച്ചെടുത്തത്. മൃഗക്ഷേമ അസോസിയേഷന്റെ പ്രതിനിധിയാണ് ബെക്കേര്‍ട്ട്. തെറ്റായ രീതിയില്‍ പരിചരിക്കപ്പെടുന്ന വിഭാഗമാണ് തെരുവു നായ്ക്കളെന്ന് ആന്‍ഡ്രിയ പറഞ്ഞു. അവയെ നമ്മളില്‍ ഒരു വിഭാഗമാക്കി പരിഗണിക്കുകയാണ് വേണ്ടത്. അവയെ എടുത്തു വളര്‍ത്തുകയും നമ്മുടെ പരിസരം പരിചയപ്പെടുത്തുകയും വേണമെന്നുമാണ് ആന്‍ഡ്രിയയുടെ അഭിപ്രായം.

ഒരു പട്ടിയെ കൊണ്ട് ഒരു ബോള്‍ എടുപ്പിക്കുക മാത്രമല്ല, അത് എത്തിച്ചു കൊടുക്കാന്‍ പരിശീലിപ്പിക്കുക എന്നതും അത്ര എളുപ്പമല്ല. ആന്‍ഡ്രിയയുടെ അസോസിയേഷന്‍ നിലവില്‍ 1,200 ഓളം തെരുവു നായകളെ ഇത്തരത്തില്‍ ഏറ്റെടുത്തു പരിശീലിപ്പിച്ചു വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News