അശ്ലീല കമന്റിട്ട യുവാവിന് സംസ്‌കൃതി ഷെണോയ് കൊടുത്ത പണി; പെണ്‍കുട്ടികള്‍ പ്രതികരിച്ചാല്‍ ‘ഈ ഞരമ്പ്’ ഓടിയത് പോലെ എല്ലാവരും ഓടുമെന്ന് താരം

ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് കടുത്ത മറുപടി നല്‍കി തെന്നിന്ത്യന്‍ താരം സംസ്‌കൃതി ഷെണോയ്. കമന്റിട്ടയാളുടെ പേരും പ്രൊഫൈലുമടങ്ങിയ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സംസ്‌കൃതി പകരം വീട്ടിയത്. സംഗതി കൈവിട്ട് പോയെന്ന് മനസിലായതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ താരം സ്‌ക്രീന്‍ ഷോട്ടും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സംസ്‌കൃതി പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ഒരാള്‍ മോശം ഭാഷയില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളുടെ പേടിയാണ് ഇത്തരത്തില്‍ തരംതാഴ്ന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ മുതലെടുക്കുന്നതെന്ന് സംസ്‌കൃതി പറയുന്നു. പെണ്‍കുട്ടികള്‍ കൃത്യമായി പ്രതികരിക്കുകയാണെങ്കില്‍ ‘അയാള്‍’ അക്കൗണ്ട് പൂട്ടി ഓടിയത് പോലെ എല്ലാവരും ഓടുമെന്നും സംസ്‌കൃതി പറയുന്നു. ചിത്രീകരണ തിരക്കായത് കൊണ്ടാണ് ഇക്കാര്യത്തില്‍ സൈബര്‍ സെല്ലില്‍ പോകാതിരുന്നതെന്നും അയാള്‍ അക്കൗണ്ട് നീക്കം ചെയ്തതിനാല്‍ സ്‌ക്രീന്‍ഷോട്ട് താന്‍ മാറ്റുന്നുവെന്നും താരം മറ്റൊരു പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

Good morning friends,I had to post screen shots of those obnoxious comments of that filthy person, just to make him…

Posted by Samskruthy Shenoy on Tuesday, March 1, 2016

മരുഭൂമിയിലെ ആന എന്ന തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദോഹയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് സംസ്‌കൃതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News