‘അല്‍ഫോണ്‍സ് പുത്രന്റേത് ഉഴപ്പന്‍ നയം’ ‘ഒരു ഘട്ടത്തിലും പ്രേമത്തെ പരിഗണിച്ചിരുന്നില്ല’: അവാര്‍ഡ് കൊടുക്കാത്തതിന്റെ കാരണം ജൂറി ചെയര്‍മാന്‍ പറയുന്നു

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പ്രേമത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ തുടരുകയാണ്. ജനപ്രിയ ചിത്രം എന്ന നിലയിലെങ്കിലും ഒരു അവാര്‍ഡ് പ്രേമത്തിന് കൊടുക്കാമായിരുന്നുവെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടയാണ് പ്രേമത്തെ എന്തു കൊണ്ട് ഒഴിവാക്കിയെന്ന് ജൂറി ചെയര്‍മാനും സംവിധായകനുമായ മോഹനന്‍ പറയുന്നു.

പ്രേമത്തിന്റെ മേക്കിംഗിലേക്ക് എത്തുമ്പോള്‍ ഒരു ഉഴപ്പന്‍ നയമാണ് അല്‍ഫോണ്‍സ് പുത്രന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഒരു ഘട്ടത്തിലും പ്രേമത്തെ അവാര്‍ഡിനായി പരിഗണിച്ചിരുന്നില്ലെന്ന് മോഹന്‍ പറഞ്ഞു.

പ്രേമം സിനിമ മികച്ച എന്റര്‍ടെയ്‌നറാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ, അവാര്‍ഡിനായി ഒരു സിനിമ പരിഗണിക്കുമ്പോള്‍ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. അവാര്‍ഡ് ലഭിക്കാനുള്ള മൂല്യങ്ങള്‍ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു സിനിമ അതിന്റെ തികവില്‍ എത്തണമെങ്കില്‍ പല ഘടകങ്ങളും ഒരുമിക്കണം. എന്നാല്‍, പ്രേമം അത്തരത്തിലൊരു പെര്‍ഫെക്ട് മേക്കിംഗാണെന്ന് പറയാന്‍ സാധിക്കില്ല. പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് സിനിമ നന്നായി സംവിധാനം അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം എല്ലാ തരത്തിലും ഒരു പെര്‍ഫെക്ട് സിനിമയാണ്. പക്ഷെ പ്രേമത്തിന്റെ മേക്കിംഗിലേക്ക് വരുമ്പോള്‍ ഒരു ഉഴപ്പന്‍ നയമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുരസ്‌ക്കാര ജേതാക്കളെ നിര്‍ണയിക്കുന്ന ഒരു ഘട്ടത്തിലും പ്രേമത്തിനെ പരിഗണിച്ചിരുന്നേയില്ല.

 
കടപ്പാട്: സൗത്ത് ലൈവ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News