കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു; അറിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി; ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. 2017 ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രമുഖ ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെ അറിയിച്ചു.

ചിത്രീകരണം പുരോഗമിക്കുന്ന ബാഹുബലി 2ന്റെ പ്രധാനഭാഗങ്ങള്‍ കണ്ണൂരിലും ചിത്രീകരിച്ചിരുന്നു. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിന്റെയും പ്രധാന ലൊക്കേഷന്‍. രണ്ടാം പതിപ്പിനായി പ്രേക്ഷകലക്ഷങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയും ഗ്രാഫിക്കല്‍ സാന്നിദ്ധ്യവുമാണ് ബാഹുബലിയെ പ്രേക്ഷകപ്രീതിയുള്ള ചിത്രമാക്കിയത്. പ്രഭാസ്, റാണ, അനുഷ്‌ക, രമ്യ കൃഷ്ണന്‍, തമന്ന തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിനാണ് ബാഹുബലി ഒന്നാംഭാഗം റിലീസ് ചെയ്തത്. 595 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here