കാമുകന്‍ തടഞ്ഞിട്ടും രക്ഷിക്കാനായില്ല; വാക്കുതര്‍ക്കത്തെത്തുടര്‍ന്നു ബംഗളുരുവില്‍ ഇരുപതുകാരി കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കി

ബംഗളുരു: കാമുകനുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുപതുകാരിയായ വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കി. ബംഗളുരു സിവി രാമന്‍ നഗറിലെ കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തി(ഡിആര്‍ഡിഒ) കെട്ടിടങ്ങളില്‍ ഒന്നിന്റെ മുകളില്‍നിന്നാണ് പെണ്‍കുട്ടിചാടിയത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.

കാമുകനുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്നായിരുന്നു ജീവനൊടുക്കല്‍. ഒപ്പമുണ്ടായിരുന്ന യുവാവ് പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും അഞ്ചുമാസം മുമ്പാണ് പ്രണയത്തിലായത്. കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ പരാതിയില്‍ മഹാദേവപുര പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News