അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ചാവേര്‍ ആക്രമണം; നാല് ചാവേറുകള്‍ കൊല്ലപ്പെട്ടു; ജീവനക്കാര്‍ സുരക്ഷിതര്‍

ജലാലാബാദ്: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ നാല് ചാവേറുകള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. കാറിലെത്തിയ തീവ്രവാദി ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വെച്ച് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറി സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും വ്യാപിച്ചു. തുടര്‍ന്ന് വെടിവെപ്പും ഉണ്ടായി.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആയിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയിലൂടെ കോണ്‍സുലേറ്റിന് സമീപം എത്തും മുന്‍പ് തീവ്രവാദികളെ വധിച്ചു എന്നും നംഗര്‍ഹര്‍ ഗവര്‍ണറുടെ വക്താവ് അത്തഹുള്ള ഖുഗ്യാനി അറിയിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് പരുക്കില്ല എന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു എന്നാണ് വിവരമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here