കൊച്ചി: പ്രിഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ രംഗത്തെത്തി. സിനിമയില്‍ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണ്. പി ജയചന്ദ്രനെക്കൊണ്ട് ഗാനം പാടിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രിഥ്വിരാജ് തന്നെയായിരുന്നു. യേശുദാസ് ആലപിച്ച ഗാനം ചിട്ടപ്പെടുത്തിയത് താന്‍ അറിയാതെയാണ്. അംഗീകാരം കിട്ടിയശേഷം രമേശ് നാരായണന്‍ ചെളി വാരി എറിയുകയാണ്. അതിനു തന്നെ ചാരുകയാണെന്നും വിമല്‍ കൊച്ചിയില്‍ പറഞ്ഞു.
പ്രിഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞദിവസമാണ് രമേശ് നാരായണന്‍ രംഗത്തെത്തിയത്. പ്രിഥ്വിരാജ് പാട്ടൊഴിവാക്കാന്‍ ആവശ്യപ്പെട്ട കാര്യം സംവിധായകന്‍ ആര്‍.എസ് വിമല്‍ തന്നെയാണ് തന്നോടു പറഞ്ഞത്. ആ ഗാനങ്ങള്‍ക്ക് അക്കാദമിക് തലം മാത്രമേ ഉള്ളൂവെന്നാണു പ്രിഥ്വിരാജ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദൈവം ഉണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും രമേശ് നാരായണന്‍ പറഞ്ഞു.
താരത്തിന്റെ എതിര്‍പ്പ് ഗൗനിക്കാതെ സിനിമയില്‍ ഉള്‍പ്പെടുത്തിയ ‘ശാരദാംബരം’ എന്ന ഗാനം പി. ജയചന്ദ്രനെക്കൊണ്ടു പാടിച്ചതും നായകന് ഇഷ്ടമായില്ല. ജയചന്ദ്രനെ മാറ്റണമെന്ന് പ്രിഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ നിര്‍ബന്ധത്തിലാണ് ജയചന്ദ്രനെ മാറ്റാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടന്‍മാരുടെ ഇടപെടലാണ് മലയാള സിനിമയ്ക്കു നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ തടസമെന്നും അദ്ദേഹം ആരോപിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post