കംപ്യൂട്ടര്‍ പ്രേമികളുടെ മനസില്‍ ഇടംനേടിയ ആ പച്ചപ്പുല്‍ താഴ്‌വരയും നീലാകാശവും ഓര്‍മ്മയില്ലേ; ബ്ലിസ് എന്ന വിന്‍ഡോസിന്റെ ഡിഫോള്‍ട്ട് വാള്‍പ്പേപ്പര്‍ വന്ന വഴി

കംപ്യുട്ടര്‍ തുറന്നാല്‍ മോണിറ്ററില്‍ കാണുന്ന താഴ്‌വരയുടെ ആ മനോഹരമായ ചിത്രം നമ്മളാരും മറന്നുതുടങ്ങിയിട്ടില്ല. പച്ച പുല്‍ത്തകിടിയും നീലാകാശവും പഞ്ഞിക്കെട്ടുപോലെ മേഘക്കൂട്ടങ്ങളും നിറഞ്ഞ ആ ചിത്രത്തിന്റെ മനോഹാരിത ഇനിയും മനസില്‍നിന്ന് മാഞ്ഞിട്ടില്ല. വിന്‍ഡോസിന്റെ ആദ്യ വേര്‍ഷനുകള്‍ വഴി ഹിറ്റായ ആ ചിത്രം യഥാര്‍ത്ഥമാണോ എന്നു പലപ്പോഴും സംശയിച്ചിരുന്നു എല്ലാവരും. എന്നാല്‍ ചിത്രം യഥാര്‍ത്ഥമാണ്. ബ്ലിസ് എന്ന പ്രകൃതിയുടെ മനോഹരമായ ചിത്രമാണ് പിന്നീട് വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഡീഫോള്‍ട്ട് വാള്‍പ്പേപ്പര്‍ ആയി മാറിയത്.

A man with white hair and glasses wearing a brown button-down shirt, smiling at the camera.

നാഷണല്‍ ജ്യോഗ്രഫികില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന 1996ല്‍ ചാള്‍സ് ഒറിയര്‍ ആണ് ചിത്രം പകര്‍ത്തിയത്. ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രഫി വിഭാഗത്തിലായിരുന്നു ബ്ലിസിന്റെ സ്ഥാനം. അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലെ സൊണോമ കൗണ്ടിയാണ് പ്രദേശം. മീഡിയം ഫോര്‍മാറ്റ് കാമറയില്‍ ഫിലിമിലാണ് ചിത്രം പകര്‍ത്തിയത്. അക്കാലത്ത് സുഹൃത്തും പിന്നീട് ജീവിത സഖിയുമായ ഡാഫ്‌നയെ കാണാന്‍ പോയ സമയത്താണ് ഒറിയര്‍ ചിത്രം പകര്‍ത്തിയത്. വിന്‍ഡോസ് വഴി ലോകമെങ്ങും പ്രചരിച്ച ചിത്രം യഥാര്‍ത്ഥ സ്ഥലമാണ് എന്ന് ആരും വിശ്വസിച്ചിരുന്നില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്തതോ അഡോബ് ഫോട്ടോഷോപ്പില്‍ രൂപപ്പെടുത്തിയതോ ആണ് എന്നാണ് വിന്‍ഡോസ് ഉപയോക്താക്കള്‍ വിശ്വസിച്ചിരുന്നത്.

എന്നാല്‍ ചാള്‍സ് ഒറിയര്‍ പിന്നീട് ഈ വിശ്വാസം തിരുത്തി. ചിത്രത്തിന് പിന്നിലെ കഥ ഒറിയര്‍ വെളിപ്പെടുത്തി. കോര്‍ബിസ് എന്ന സ്വകാര്യ ഡിജിറ്റല്‍ ലൈസന്‍സിയ്ക്കാണ് ചിത്രം കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് ചിത്രം തെരഞ്ഞെടുത്തത്. ഡിജിറ്റലൈസ് ചെയ്ത ചിത്രത്തിന്റെ പകര്‍പ്പവകാശം ഒപ്പം മൈക്രോസോഫ്റ്റ് സ്വന്തമാക്കി. കരാര്‍ അനുസരിച്ച് ലഭിച്ച തുക എത്രയെന്ന് ചാള്‍സ് വെളിപ്പെടുത്തിയില്ല. എന്നാല്‍ അക്കാലത്ത് കിട്ടാവുന്നതില്‍ വച്ച് ഏര്‌റവും വലിയ തുകയായിരുന്നു ചിത്രത്തിന്റെ പകര്‍പ്പവകാശം എന്ന നിലയില്‍ കിട്ടിയത്. ഒരു ദശാബ്ദത്തിലധികം കാലം ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ചിത്രം ഏതെന്ന് ചോദ്യത്തിന് ബ്ലിസ് എന്ന് മാത്രമാണ് ഉത്തരം.

ചിത്രം പകര്‍ത്തപ്പെട്ട ശേഷം താഴ് വരയുടെ രൂപഭംഗിക്ക് കാര്യമായ മാറ്റം വന്നു. പ്രദേശം പിന്നീട് മുന്തിരിത്തോട്ടമായി മാറി. രൂപവും മാറി. ഇതോടെ ചിത്രത്തെ അനുകരിക്കാന്‍ മാര്‍ഗ്ഗമില്ലാതായി. എന്നാല്‍ ചിത്രം അനുകരിക്കുന്നതിനായി മറ്റ് ഫോട്ടോഗ്രാഫര്‍മാരുടെ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദസൈമണ്‍ ഗോള്‍ഡിന്‍ എന്ന പോട്ടോഗ്രാഫറുടെ സഖ്യസ്ഥാപനമായ ഗോള്‍ഡിന്‍ + സെന്നബി ശാബ്ദത്തിന് ശേഷം അതേ പ്രദേശത്ത് നിന്ന് ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ലഭിച്ച ചിത്രം ഇതായിരുന്നു. മുന്തിരിത്തോട്ടമായ പ്രദേശത്തിന്റെ ചിത്രം 2007ലെ ലാ വിട്രിന്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു.

ചിത്രത്തിന്റെ ഒരു ചെറിയ പതിപ്പ് ഒറിയര്‍ ഇപ്പോഴും സ്വന്തം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വെറ്റ് ഹൗസിലും റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന്‍ കൊട്ടരത്തിലും ഇടംപിടിച്ച ചിത്രം കൂടിയാണ് ബ്ലിസ്. ഡെസ്‌ക് ടോപ്പ് കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് കുളിര്‍മയേകുന്ന ചിത്രം, ഒപ്പം ക്രീനില്‍ കാഴ്ചക്കാരെ കൂടുതല്‍ നേരം പിടിച്ചിരുത്താന്‍ ശേഷിയുള്ള ചിത്രം കൂടിയാണ് ബ്ലിസ് എന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here