ആ നഗ്നദൃശ്യങ്ങള്‍ തകര്‍ത്തത് എന്റെ ജീവിതമാണ്; ഇന്റര്‍നെറ്റില്‍ ഞാന്‍ ഇന്നും നഗ്നയാണ്; ഒളികാമറ ദൃശ്യങ്ങള്‍ക്കെതിരെ നീതിതേടി മാധ്യമപ്രവര്‍ത്തക കോടതിയില്‍

വാഷിംഗ്ടണ്‍: സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്ന എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്ണായിരുന്നു ഒരുകാലത്ത് എറിന്‍ ആന്‍ഡ്രൂസ്. എന്നാല്‍, ഇന്ന് ആ ഹോട്ടലിലെ ഒളികാമറയിലെ പെണ്ണായി എന്നെ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഞാനിപ്പോള്‍ ഹോട്ടല്‍ സ്‌കാന്‍ഡലിലെ നായികയാണല്ലോ. അമേരിക്കയിലെ ടെന്നീസെ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് വിഖ്യാത കായികമാധ്യമപ്രവര്‍ത്തക എറിന്‍ ആന്‍ഡ്രൂസ് പറഞ്ഞ വാക്കുകളാണിത്. മാരിയറ്റ് ഹോട്ടലിനെതിരെ 75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറിന്‍ ആന്‍ഡ്രൂസ് നല്‍കിയ മാനനഷ്ടക്കേസ് കോടതിയില്‍ ഇപ്പോഴും തുടരുകയാണ്. എട്ടുവര്‍ഷമായി ആ ദൃശ്യങ്ങള്‍ തന്നെ വിടാതെ പിന്തുടരുകയാണെന്നും എറിന്‍ പറയുന്നു. ഹോട്ടലിലെ മുറിയില്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഒളികാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്.

andrews3

ഒരുകാലത്ത് ഗ്രൗണ്ടുകളില്‍ കളിക്കാരേക്കാള്‍ വലിയ താരമായിരുന്നു എറിന്‍ ആന്‍ഡ്രൂസ്. വിഖ്യാത സ്‌പോര്‍ട്‌സ് അവതാരകയും റിപ്പോര്‍ട്ടറുമായ എറിന്‍ ആന്‍ഡ്രൂസ് എങ്ങനെയാണ് ഒളികാമറ ദൃശ്യങ്ങള്‍ തന്റെ ജീവിതം നശിപ്പിച്ചതെന്ന് സാണ് ഒരു ഒളിക്യാമറ വീഡിയോ എങ്ങനെയാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് വിവരിച്ചത്. താന്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പുറത്തായതിനെതിരെ നല്‍കിയ കേസിന്റെ വിചാരണയിലാണ് പൊട്ടിക്കരഞ്ഞു കൊണ്ട് എറിന്‍ എട്ടുവര്‍ഷമായി താന്‍ അനുഭവിക്കുന്ന ആ ദുരന്തത്തെ കുറിച്ച് വിവരിച്ചത്.

andrews5
ഇന്നും ഇത് തന്നെ വിടാതെ പിന്തുടരുകയാണ്. ഒന്നുകില്‍ ആരെങ്കിലും ഇത് ട്വീറ്റ് ചെയ്യും. അല്ലെങ്കില്‍ വീഡിയോയിലെ സ്‌ക്രീന്‍ ഷോട്ട് മെസേജ് ചെയ്യും. അതുമല്ലെങ്കില്‍ കമന്റ് ചെയ്യും. ഇങ്ങനെ എല്ലാ ദിവസവും അതു സംഭവിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ ആകെ നാണംകെട്ടിരിക്കുന്നു എന്നാണ് എറിന്‍ പറഞ്ഞത്. 2008-ല്‍ ഇഎസ്പിഎന്നില്‍ ജോലി ചെയ്യുമ്പോള്‍ ലോകത്തെ അതിപ്രശസ്ത ഹോട്ടലായ മാരിയറ്റിലായിരുന്നു സംഭവം. ഏഴരക്കോടി ഡോളര്‍ ഹോട്ടല്‍ ഗ്രൂപ്പിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആന്‍ഡ്രൂസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആന്‍ഡ്രൂസറിയാതെ പകര്‍ത്തിയ വീഡിയോ വ്യാപകമായി ഇപ്പോഴും പ്രചരിക്കുകയാണ്. എന്നാല്‍ വീഡിയോ ആന്‍ഡ്രൂസുന്റെ കരിയര്‍ വളര്‍ത്തുകയാണ് ചെയ്തതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

andrews2
വീഡിയോ പുറത്തായതോടെ ചുറ്റുമുള്ള സമൂഹം ആന്‍ഡ്രൂസിനെ ലൈംഗികച്ചുവയോടെ നോക്കാനും പരിതപിക്കാനും തുടങ്ങി. റിപ്പോര്‍ട്ടിംഗ് മേഖലയില്‍ താന്‍ പാര്‍ശ്വവത്കരിക്കപ്പെട്ടെന്നും എറിന്‍ പറയുന്നു. സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെട്ട വനിതയായതിനാലുള്ള ശിക്ഷയാണ് താന്‍ അനുഭവിക്കുന്നതെന്നും ആന്‍ഡ്രൂസ് പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൈക്കിള്‍ ഡേവിഡ് ബാരറ്റ് ഇപ്പോള്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ആന്‍ഡ്രൂസ് പ്രശസ്തയായതിനാലാണ് ബാരറ്റ് അവരെ തന്നെ ലക്ഷ്യം വച്ചതെന്നും വ്യക്തമാണ്.


യാഹു ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ഇടങ്ങളിലും മറ്റും 2008 കാലത്ത് ഏറ്റവുമധികം പ്രശസ്തയായ വ്യക്തിയായതിനാലാണ് ആന്‍ഡ്രൂസിനെ പിന്തുടര്‍ന്ന് നഗ്‌ന വീഡിയോ എടുത്തതെന്നാണ് പ്രതി നല്‍കിയ മൊഴി. ഇതിനായി ഇന്‍ഷുറന്‍സ് എക്‌സിക്യുട്ടീവായ ബാരറ്റ് , ആന്‍ഡ്രൂസിനെ നിരവധി നഗരങ്ങളില്‍ പിന്തുടര്‍ന്നു. എല്ലായിടത്തും ആന്‍ഡ്രൂസ് താമസിക്കുന്ന ഹോട്ടലന്വേഷിച്ച് ആന്‍ഡ്രൂസിന്റെ റൂമിനടുത്ത് റൂം ലഭിക്കുമോ എന്ന് അന്വേഷിക്കും. ഒടുവില്‍ മാരിയേറ്റ് ഹോട്ടലില്‍ ആന്‍ഡ്രൂസിന്റെ റൂമിനടുത്ത് റൂം ലഭിക്കുന്നു. ആന്‍ഡ്രൂസിന്റെ റൂമിലേക്ക് ഒരു ചെറിയ സുഷിരമുണ്ടാക്കി വെക്കുകയും, ഷവറിന്റെ ശബ്ദം കേട്ടപ്പോള്‍ സുഷിരത്തിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇതാണ് പിന്നീട് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് കൈമാറപ്പെട്ട വീഡിയോയ്ക്ക് പിന്നിലുള്ള കഥ.


ഇഎസ്പിഎന്നില്‍ അക്കാലത്ത് ആന്‍ഡ്രൂസിന്റെ മുഖം കണ്ടാല്‍ ആരാധകരുടെ ഇടിച്ചുകയറ്റമുണ്ടായിരുന്ന കാലമായിരുന്നു. അന്ന് തന്നെ ആന്‍ഡ്രൂസിന്റെ സൗന്ദര്യമാണോ, റിപ്പോര്‍ട്ടിംഗാണോ ഈ ആകര്‍ഷണത്തിന് കാരണമെന്ന തര്‍ക്കം സജീവമായിരുന്നു. ഇതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്. അതോടെ ഒരു പ്രത്യേക കണ്ണിലൂടെ തന്നെ എല്ലാവരും നോക്കിക്കാണാന്‍ തുടങ്ങിയെന്നും, തന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിന് തിരിച്ചടിയായെന്നുമാണ് ആന്‍ഡ്രൂസ് ഇപ്പോള്‍ പരാതിപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News