‘ദൈവം പറഞ്ഞിട്ടാണ് ആ കുഞ്ഞിനെ ഞാന്‍ തലയറുത്തത്’; നാലുവയസുകാരിയെ തലയറുത്തു കൊന്ന അമ്മ പറഞ്ഞത്

മോസ്‌കോ: നാലുവയസുകാരിയെ തലയറുത്തു കൊന്ന് തലയുമായി തെരുവിലൂടെ നടന്ന അമ്മ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ. ‘അള്ളാഹുവാണ് എനിക്ക് നിര്‍ദേശം നല്‍കിയത്. സമാധാനത്തിന്റെ സന്ദേശം പകരാന്‍ അള്ളാഹു ഒരു പ്രവാചകനെ കൂടി അയക്കുകയാണ്. ആ കുഞ്ഞിന് വിശക്കുന്നുണ്ടായിരുന്നെന്നും ഭക്ഷണം നല്‍കാറില്ലായിരുന്നെന്നും ഒരാഴ്ചയ്ക്കകം മരിക്കുമായിരുന്നെന്നും ഗ്യൂല്‍ഷെക്ര ബോബോകുലോവ എന്ന സ്ത്രീ പറയുന്നു. ഉസ്‌ബെക്കിസ്താന്‍ സ്വദേശിനിയാണ് ബോബോകുലോവ.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇവരെ പിന്നീട് മാനസിക രോഗ ചികിത്സയ്ക്കായി കോടതി കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ക്ക് മാനസിക വിഭ്രമമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരുകയാണ്. മൂന്നു മക്കളുടെ അമ്മയാണ് ഇവര്‍. ബോബോകുലോവ ഗുരുതരമായ കുറ്റം ചെയ്തതായി അന്വേഷണോദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ന്യായമായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബോബോകുലോവയുടെ അറസ്റ്റ് സ്ഥിരീകരിച്ച കോടതി രണ്ടുമാസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.

കഴിഞ്ഞ ദിവസമാണ് നാലുവയസുകാരിയായ പെണ്‍കുട്ടിയെ കൊന്ന ബോബോകുലോവ അറുത്തെടുത്ത തലയുമായി പട്ടണത്തിലൂടെ പരസ്യമായി നടന്നത്. ഇവരെ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ഇവര്‍ മാനസികരോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്. അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് അവര്‍ നടന്നിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അടുത്തുവരുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മോസ്‌കോയിലെ മെട്രോ സ്‌റ്റേഷനു സമീപമാണ് ഇവര്‍ കാണപ്പെട്ടത്. 20 മിനുട്ടോളം സ്‌റ്റേഷനില്‍ ബോബോകുലോവ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിഭീകരമാണെന്നതിനാല്‍ റഷ്യയിലെ ടെലിവിഷന്‍ ചാനലുകളൊന്നും ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News