രാജന്‍ബാബു യുഡിഎഫില്‍ നിന്ന് പുറത്ത്; മുന്നണിയുമായി സഹകരിപ്പിക്കില്ല; സീറ്റുകളില്‍ തീരുമാനമെടുക്കാന്‍ ഉഭയകക്ഷി ചര്‍ച്ച

തിരുവനന്തപുരം: ജെഎസ്എസ് നേതാവ് രാജന്‍ ബാബുവിനെ യുഡിഎഫില്‍നിന്ന് പുറത്താക്കി. രാജന്‍ബാബു മുന്നണി വിരുദ്ധ നീക്കങ്ങള്‍ നടത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിന്റേതാണ് തീരുമാനം.

രാജന്‍ ബാബുവിനെ യുഡിഎഫുമായി ഇനി സഹകരിപ്പിക്കില്ല. വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ ബൈലോ തയ്യറാക്കിയതും വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗത്തില്‍ വെള്ളാപ്പള്ളിക്ക് വേണ്ടി കോടതിയില്‍ ഹാജരായതുമാണ് യുഡിഎഫ് നടപടിക്ക് കാരണം.

ലീഗിന്റെ 20 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് യുഡിഎഫ് യോഗം അനുമതി നല്‍കി. നേരത്തെ മത്സരിച്ച നാല് സീറ്റുകള്‍ വെച്ചുമാറാന്‍ ലീഗ് സമ്മതം പ്രകടിപ്പിച്ചു. ഇത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനിക്കും. ജനതാദളുമായി കോഴിക്കോട്ട് വച്ചും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി കോട്ടയത്ത് വച്ചും ചര്‍ച്ച നടത്തും.

നിലവിലെ സീറ്റുകളില്‍ അതാത് കക്ഷികള്‍ തന്നെ മത്സരിക്കാന്‍ യുഡിഎഫില്‍ ധാരണയായി. ഇരവിപുരം മണ്ഡലത്തില്‍ ആര്‍എസ്പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ മത്സരിച്ച് തോറ്റ ഇരവിപുരം വിട്ടുനല്‍കാന്‍ ലീഗ് തയ്യാറായിട്ടുണ്ട്. വിട്ടുപോയ ഘടകകക്ഷികള്‍ മത്സരിച്ച ഒന്‍പത് സീറ്റുകളില്‍ ഉഭയകക്ഷി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News