ഏഷ്യാകപ്പ് ട്വന്റി – 20യില്‍ പാകിസ്താനെ അട്ടിമറിച്ച് ബംഗ്ലാദേശ് ഫെനലില്‍; ജയം അഞ്ച് വിക്കറ്റിന്; ഫൈനലില്‍ എതിരാളി ഇന്ത്യ

ധാക്ക: ഏഷ്യാകപ്പ് ട്വന്റി – 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന് അട്ടിറി ജയം. ലീഗ് മത്സരത്തില്‍ പാകിസ്താനെ അട്ടിമറിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ കടന്നത്. ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍. ശനിയാഴ്ച ധാക്കയിലാണ് ഫൈനല്‍.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. 130 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ്, 5 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റിനാണ് പാകിസ്താനെതിരെ ബംഗ്ലാദേശ് അട്ടിമറി ജയം നേടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here