കനയ്യയ്ക്ക് എതിരായ വ്യാജ വീഡിയോ തയ്യാറാക്കിയത് കേന്ദ്രമന്ത്രിയുടെ സഹായി; തെളിഞ്ഞത് ഫോറന്‍സിക് പരിശോധനയില്‍; മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്

ദില്ലി: കനയ്യയ്ക്ക് എതിരായ വ്യാജ വീഡിയോ തയാറാക്കിയത് മാനവ വിഭവശേഷി മന്ത്രി സമൃതി ഇറാനിയുടെ സഹായി എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മന്ത്രിയുടെ ഉപദേഷ്ടാവ് ശില്‍പി തിവാരിയുടെ യുആര്‍എല്‍ അഡ്രസില്‍ നിന്നുള്ളതാണ് വ്യാജ വീഡിയോ എന്ന് പരിശോധനയില്‍ തെളിഞ്ഞു. അതേസമയം കനയ്യ കുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് മജിസ്‌ട്രേറ്റ്തല അന്വേഷണത്തിലും കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് ദില്ലി സര്‍ക്കാരിന് സമര്‍പ്പിക്കും.

കന്‍യ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ചത് കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെ സഹായി ആയിരുന്നെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. സമൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ മാനേജരും ട്വിറ്ററില്‍ കേന്ദ്രസര്‍ക്കാരിന്റെ ആശയ പ്രചരിതാവുമായ ശില്‍പി തിവാരിയാണ് വ്യാജ വീഡിയോയയുടെ നിര്‍മ്മാതാവ്. ഫെബ്രുവരി 9ലെ ചടങ്ങില്‍ കന്‍യ്യയ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതായി ശബ്ദശകലങ്ങള്‍ വ്യാജമായി ചേര്‍ത്തത് ശില്‍പി തിവാരിയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

ശില്‍പി തിവാരിയുടെ യുആര്‍എല്‍ അഡ്രസില്‍ നിന്നാണ് ഈ വ്യാജ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്. ഇതേ വീഡിയോ ചില സ്വകാര്യ ചാനലുകള്‍ കനയ്യ കുമാറിന് എതിരായ തെളിവെന്ന പേരില്‍ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെ ട്രോള്‍ ചെയ്യുന്നവരില്‍ പ്രധാനിയായിരുന്നു ശില്‍പി തിവാരി.

സംഭവം വിവാദമായതോടെ ശില്‍പി തീവാരി ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ശില്‍പിയെ മാനവ വിഭവ ശേഷി വകുപ്പില്‍ 35,000 രൂപ മാസ ശമ്പളത്തില്‍ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. നിയമനം നടത്താന്‍ ചട്ടങ്ങളില്‍ ക്രമക്കേട് നടത്തിയ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നു. അതേസമയം കന്‍യ്യയ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചട്ടില്ലെന്ന് ദില്ലി സര്‍ക്കാര്‍ നിയമിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണ സംഘം കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് അന്വേഷണ സംഘം കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News