വെള്ളാപ്പള്ളി കാവി പുതയ്ക്കും; ബിഡിജെഎസ് ഇനി എന്‍ഡിഎയുടെ ഭാഗമെന്ന് വെള്ളാപ്പള്ളി; പ്രഖ്യാപനം ഇന്ന്

ദില്ലി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാവി പുതയ്ക്കുമെന്ന് ഉറപ്പിച്ചു. ബിഡിജെഎസ് ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഭാഗമായെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എത്ര സീറ്റ് വേണമെങ്കിലും തരാമെന്ന് ബിജെപി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിയും താനും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി ദേശീയ നേതൃത്വവുമായുള്ള സഖ്യചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News