ഇന്ത്യയെന്നാല്‍ നരേന്ദ്രമോദി ആണെന്ന് കരുതരുതെന്ന് രാഹുല്‍ ഗാന്ധി; സ്വന്തം അഭിപ്രായങ്ങളില്‍ നിന്ന് മാത്രം രാജ്യം ഭരിക്കാമെന്ന് വിചാരിക്കരുത്

ദില്ലി: ഇന്ത്യയെന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് കരുതരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സ്വന്തം അഭിപ്രായങ്ങളില്‍ നിന്ന് മാത്രം രാജ്യം ഭരിക്കാമെന്നും കരുതരുതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി എത്തിയത്.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച മോദിക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ഉപയോഗിച്ച് രാഹുല്‍, ജെ.എന്‍.യു, രോഹിത് വിമുല വിഷയങ്ങളില്‍ മോദി നിലപാടിനെ വിമര്‍ശിച്ചു. ഇന്ത്യയെന്നാല്‍ പ്രധാനമന്ത്രി മാത്രമല്ല, മോദിയെന്നാല്‍ ഇന്ത്യയെന്ന് കരുതരുതെന്നും രാഹുല്‍ പറഞ്ഞു. കള്ളപണം വെളുപ്പിക്കാന്‍ ബജറ്റില്‍ ശുപാര്‍ശകള്‍ കൊണ്ട് വന്നതിലൂടെ നരേന്ദ്രമോദി ഫെയര്‍ ആന്‍ഡ് ലൗലി യോജന പദ്ധതി ആരംഭിച്ചെന്നും രാഹുല്‍ പരിഹസിച്ചു. സ്വന്തം സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ല.

അതേസമയം, പി.ചിദംബരത്തിന്റെ മകനെതിരെയുള്ള അഴിമതി അന്വേഷണം ആവശ്യപ്പെട്ടുള്ള എ.ഐ.എ.ഡി.എം.കെയുടെ പ്രതിഷേധത്തില്‍ ഇരുസഭകളും സ്തംഭിപ്പിച്ചു. പ്രതിഷേധത്തിനൊടുവില്‍ വിഷയം ലോക്‌സഭ ചര്‍ച്ചക്കെടുത്തെങ്കിലും കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News