കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ബോയിംഗ് 777 വിമാനത്തിന്റേതിന് സമാനമായ വസ്തുവാണ് കണ്ടെത്തിയതെന്ന് അന്വേഷണസംഘം

വാഷിംഗ്ടണ്‍: 2014ല്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍നിന്നാണ് കാണാതായ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.

ബോയിംഗ് 777 വിമാനത്തിന്റേതിനു സമാനമായ വസ്തുവാണ് കണ്ടെത്തിയതെന്ന് മലേഷ്യ-ഓസ്‌ട്രേലിയ സംയുക്ത അന്വേഷണസംഘം സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീജിംഗില്‍നിന്നു മലേഷ്യയിലെ ക്വലാലംപൂരിലേക്കു പറക്കുന്നതിനിടെ 2014 മാര്‍ച്ചിലാണ് വിമാനം കാണാതായത്. കാണാതാകുന്ന സമയത്ത് 239 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here