ന്യൂസിലാന്റ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു; അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

വെല്ലിങ്ടണ്‍: ന്യൂസിലാന്റ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു. 53 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 2012ല്‍ അര്‍ബുദത്തില്‍നിന്നും അദ്ദേഹം പൂര്‍ണ മുക്തനായിരുന്നു. എന്നാല്‍ 2014 സെപ്തംബറില്‍ വീണ്ടും അദ്ദേഹത്തെ അര്‍ബുദം കീഴടക്കി.

ന്യൂസീലന്‍ഡിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു ക്രോ. 77 ടെസ്റ്റുകളില്‍ നിന്നായി 17 സെഞ്ചുറികള്‍ നേടി. ടെസ്റ്റില്‍ 5,444 റണ്‍സായിരുന്നു ക്രോയുടെ സമ്പാദ്യം. 16 ടെസ്റ്റുകളില്‍ ക്രോ കിവിസ് നായകനായിരുന്നു. 1991ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 299 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 1995ല്‍ ഇന്ത്യക്കെതിരായ പരമ്പരയോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News