പി.ജയരാജനെ ശ്രീചിത്രയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി; മടക്കയാത്ര ട്രെയിനില്‍

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദഗ്ധചികിത്സയ്ക്ക് പ്രവേശിപ്പിച്ച സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം പി.ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു. രാവിലെ ഡിസ്ചാര്‍ജ് ചെയ്ത ജയരാജനെ കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട ട്രെയിനിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. തുടര്‍ചികിത്സ ആവശ്യമുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് ജയരാജനെ കൊണ്ടുപോകുന്നത്.

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അറസ്റ്റ്‌ചെയ്ത പി.ജയരാജനെ ഫെബ്രുവരി 24നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വിദഗ്ധചികിത്സയ്ക്ക് ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഏതാനും ദിവസത്തെ വിദഗ്ധപരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ഹൃദ്രോഗമുള്ളതിനാല്‍ തുടര്‍ചികിത്സാസംവിധാനമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുതന്നെ തിരികെ കൊണ്ടുപോകുന്നത്.

നാലുതവണ ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനായ ജയരാജനെ ഉറങ്ങാന്‍പോലും അനുവദിക്കാതെ അര്‍ധരാത്രി റോഡ്മാര്‍ഗം ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാത്രി ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശം ജയില്‍വകുപ്പ് നടപ്പാക്കുകയായിരുന്നു. യാത്രയ്ക്കിടെ ആംബുലന്‍സിന്റെ ടയര്‍ പൊട്ടി. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട പി ജയരാജനെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ജയില്‍വകുപ്പിന്റെ ഈ മനഷ്യത്വരഹിത നടപടിക്കെതിരെ വന്‍ പ്രതിഷേധം ഇയര്‍ന്നതോടെയാണ് മടക്കയാത്ര ട്രെയിനിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News