സന്ധ്യക്ക് ‘ഉപകാരസ്മരണ’; ക്ലിഫ്ഹൗസ് സമരം പൊളിക്കാന്‍ ശ്രമിച്ച സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ക്ലിഫ് ഹൗസ് സമരം പൊളിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യനിയമനം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കു സമീപത്തെ താമസക്കാരിയായ സന്ധ്യക്ക് ‘ഉപകാരസ്മരണ’യാണ് വഴിവിട്ട നിയമനം.

സ്ഥിരപ്പെടുത്താമെന്ന ഉറപ്പോടെ ശംഖുംമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ‘അഡ്മിനിസ്‌ട്രേറ്റര്‍’ തസ്തികയിലാണ് നിയമനം. ദിവസവേതനാടിസ്ഥാനത്തില്‍ 15,000 രൂപയോളം ഇവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്നുണ്ട്. കായികരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും സന്ധ്യയെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ്.

വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയെന്ന് അധികൃതര്‍ വാദിക്കുന്നുണ്ടെങ്കിലും ഒന്നും പുറംലോകമറിഞ്ഞിട്ടില്ല. നോട്ടീസ് പതിപ്പിക്കാതെയും മാധ്യമങ്ങളില്‍ പരസ്യം നല്‍കാതെയുമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. അഭിമുഖത്തില്‍ ഒരാള്‍മാത്രമേ പങ്കെടുത്തുള്ളൂവെന്നും എല്ലാ യോഗ്യതയുമുള്ളതിനാല്‍ ആ ആളിനെ നിയമിക്കാമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News