സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി ചെയര്‍മാനെതിരെ വീണ്ടും സംവിധായകന്‍ ആഷിഖ് അബു. ഒരു സിനിമ ഇഷ്ടപെടാം, ഒരു കാരണവും കൂടാതെ ഇഷ്ടപെടതിരിക്കാം, അതൊക്കെ സ്വാഭാവികം. പക്ഷെ ഒരു കലാകാരന്റെ അധ്വാനത്തെ ഉഴപ്പായി കണ്ട് പിന്നീട് ആ സിനിമയെ ഒരു തരത്തിലും പരിഗണിച്ചില്ലെന്ന് പറയുന്നത് അനീതി തന്നെയാണെന്ന് ആഷിഖ് അബു പറഞ്ഞു.
‘ആര്‍ക്ക് അവാര്‍ഡ് നല്‍കണം, നല്കാതിരിക്കണം എന്നൊക്കെ പൂര്‍ണമായും ജൂറിയുടെ തീരുമാനം തന്നെയാണ്. ആ തീരുമാനത്തെ പൂര്‍ണ അര്‍ത്ഥത്തില്‍ ബഹുമാനിക്കുന്നു. എല്ലാ വിജയികളും അര്‍ഹതപെട്ടവര്‍ തന്നെ. ഒരു സിനിമ ഇഷ്ട്ടപെടാം, ഒരു കാരണവും കൂടാതെ ഇഷ്ടപെടതിരിക്കാം, അതൊക്കെ സ്വാഭാവികം. പക്ഷെ ഒരു കലാകാരന്റെ അധ്വാനത്തെ ഉഴപ്പായി കണ്ട് പിന്നീട് ആ സിനിമയെ ഒരു തരത്തിലും പരിഗണിച്ചില്ല എന്ന് പറയുന്നത് അനീതി തന്നെയാണ്. മോഹന്‍ സാറിനെ പോലെയുള്ള സീനിയര്‍ കലാകാരന്മാര്‍ കടന്നുവന്ന കഷ്ട്ടപാടുകളും ഒരു സിനിമ ചെയ്യാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥയും ആരും കുറച്ചു കണ്ടതായോ, ഉഴപ്പി ചെയ്തു എന്ന് പറഞ്ഞതായോ അറിവിലില്ല. എല്ലാവരെയും പോലെ തന്നെയാണ് അല്‍ഫോണ്‍സ്, പ്രേമം തനിക് ഇഷ്ട്ടമായില്ല, അവാര്‍ഡ് കൊടുക്കാനുള്ള ഒന്നും ഇല്ല എന്ന് പറയുന്നതും, നന്നാക്കാമായിരുന്ന സിനിമ അതിന്റെ പിതാവ് ഉഴപ്പി മോശമാക്കി എന്ന് പറയുന്നതും രണ്ടാണ്.’- ആഷിഖ് അബു പറയുന്നു.
ആർക്ക് അവാർഡ് നൽകണം, നല്കാതിരിക്കണം എന്നൊക്കെ പൂർണമായും ജൂറിയുടെ തീരുമാനം തന്നെയാണ്. ആ തീരുമാനത്തെ പൂർണ അർത്ഥത്തിൽ ബഹുമ…
Posted by Aashiq Abu on Wednesday, March 2, 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here