തകര്‍ക്കാന്‍ പറ്റുമെങ്കില്‍ വന്നു തകര്‍ക്കൂ; പെന്റഗണിന്റെ വെബ്‌സൈറ്റ് തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് വെല്ലുവിളി; ഹാക്ക് ചെയ്താല്‍ ക്യാഷ് അവാര്‍ഡും

വാഷിംഗ്ടണ്‍: പെന്റഗണിന്റെ വെബ്‌സൈറ്റ് തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് വെല്ലുവിളി. അങ്കിള്‍ സാം ഹാക്ക് ചെയ്ത് തകര്‍ക്കാന്‍ പറ്റുമെങ്കില്‍ വന്നു തകര്‍ക്കൂ എന്നാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെല്ലുവിളി. തങ്ങളുടെ സൈബര്‍ സുരക്ഷ തകര്‍ക്കാന്‍ ആവില്ലെന്ന ആത്മവിശ്വാസമാണ് പ്രതിരോധ മന്ത്രാലയത്തെ ഇതിനു പ്രേരിപ്പിക്കുന്നത്. ഹാക്ക് ദ പെന്റഗണ്‍ എന്നാണ് മത്സരത്തിനു പേരിട്ടിട്ടുള്ളത്. അങ്കിള്‍ സാം ഹാക്ക് ചെയ്യുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് പെന്റഗണ്‍ അറിയിച്ചു. പെന്റഗണിന്റെ വെബ്‌പേജില്‍ ബലഹീനതകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവര്‍ക്ക് വേണ്ട പരിഗണന കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഹാക്ക് ചെയ്യാനുള്ള മത്സരം സൈബര്‍ പ്രതിരോധത്തെ ശക്തിപ്പെടുത്തുമെന്നാണ് പെന്റഗണ്‍ പറയുന്നത്. ഒപ്പം ദേശീയ സുരക്ഷയെപരിപോഷിപ്പിക്കുമെന്നും പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പറഞ്ഞു. നെറ്റ്‌വര്‍ക്കും പ്രൊഡക്ട് സെക്യൂരിറ്റിയും വര്‍ധിപ്പിക്കാനായി അമേരിക്കയിലെ തന്നെ മുന്‍നിര കമ്പനികള്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഹാക്കിംഗ് പ്രോഗ്രാം. ദോഷകരമല്ലാത്ത വൈറ്റ് ഹാറ്റ് ഹാക്കിംഗ് ആണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തെയും രാജ്യത്തെയും സഹായിക്കാന്‍ ശേഷിയുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു.

ഹാക്കിംഗ് പദ്ധതി വിജയിക്കുകയാണെങ്കില്‍ അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരില്‍ വ്യാപകമായി പദ്ധതി നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്ര പണം നല്‍കുമെന്ന് അറിയിച്ചിട്ടില്ല. ഏറ്റവും വലിയ പിഴവു കണ്ടെത്തി സൂചിപ്പിക്കുന്നയാള്‍ക്ക് ഏറ്റവും വലിയ തുക പ്രതിഫലമായി നല്‍കും. കാര്‍ടര്‍ കഴിഞ്ഞ ദിവസമാണ് ഹാക്കിംഗ് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. സിലിക്കണ്‍ വാലി സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News