തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സുരക്ഷയൊരുക്കാന്‍ സിവില്‍ പൊലീസ് ഓഫിസര്‍ എത്തിയത് മദ്യലഹരിയില്‍. തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപ് സിപിഒ ശ്രീനിവാസന്‍ (45) ആണ് ജോലിസമയത്ത് മദ്യപിച്ച് എത്തിയത്. മദ്യലഹരിയില്‍ റോഡിലും പൊലീസ് സ്റ്റേഷനിലും അക്രമം നടത്തിയ ശ്രീനിവാസന്‍ പൊലീസ് പിടികൂടി അകത്തിട്ടു.
നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും അക്രമിച്ച ഇയാള്‍ പൊലീസ് ജീപ്പ് ചവിട്ടിത്തകര്‍ക്കാനും ശ്രമിച്ചു. ഒടുവില്‍ പൊലീസുകാര്‍ തന്നെ ശ്രീനിവാസനെ പിടികൂടി ജീപ്പിന്റെ മുന്‍സീറ്റില്‍ വിലങ്ങുവച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിക്കുമ്പോഴും ഇയാള്‍ അക്രമാസക്തനായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ ജീപ്പിന്റെ സീറ്റും തകര്‍ത്തു. ട്രാഫിക് എസ്‌ഐക്കു നേരെയും ഇയാള്‍ അക്രമം നടത്തി.
സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ നിര്‍മിച്ച ഗോഡൗണിന്റെ ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടി എത്താനിരിക്കുകയായിരുന്നു. ഇതിനു സുരക്ഷയൊരുക്കാന്‍ റൂറല്‍ എആര്‍ ക്യാംപില്‍ നിന്ന് ഉച്ചയോടെ എത്തിച്ച സംഘത്തില്‍ അംഗമായിരുന്നു ശ്രീനിവാസന്‍. മുഖ്യമന്ത്രി എത്തില്ലെന്ന അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം ആറ്റിങ്ങല്‍ സ്റ്റേഷനിലേക്കു മടങ്ങിയിരുന്നു. ഇതിനിടെ യൂണിഫോം ഊരി ടീഷര്‍ട്ട് ധരിച്ചു പുറത്തിറങ്ങിയ ശ്രീനിവാസന്‍ കച്ചേരിനടയ്ക്കു സമീപം റോഡില്‍ നാട്ടുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു.
മദ്യപിച്ചു ബഹളം വച്ചതിനു ശ്രീനിവാസനെതിരെ നേരത്തെയും നടപടിയുണ്ടായിട്ടുണ്ടെന്ന് എസ്‌ഐ. ശ്രീജിത്ത് അറിയിച്ചു.
വീഡിയോ കടപ്പാട്: The Indian Telegram
Get real time update about this post categories directly on your device, subscribe now.
Discussion about this post