പ്രിന്‍സിലെ നായിക പ്രേമ വിവാഹമോചിതയാകുന്നു; അപ്പാച്ചുവുമായുള്ള ബന്ധം പിരിയുന്നത് 10 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം

തെന്നിന്ത്യന്‍ നടി പ്രേമ വിവാഹമോചനത്തിന്. ഭര്‍ത്താവും സോഫ്റ്റുവെയര്‍ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവുമായുള്ള ബന്ധം ഒഴിവാക്കാന്‍ പ്രേമ കോടതിയെ സമീപിച്ചെന്നാണ് ഗോസിപ്പ് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍. ദീര്‍ഘനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബക്കോടതി ഇരുവരെയും കൗണ്‍സലിംഗ് സെന്ററിലേക്ക് അയച്ചു.

കുടക് സ്വദേശിയായ പ്രേമയും സോഫ്റ്റുവെയര്‍ വ്യവസായിയും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ അപ്പാച്ചുവും 2006ലാണ് വിവാഹിതരായത്. പത്തുവര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.

സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ പ്രേമ മോഹന്‍ലാലിന്റെ നായികയായി ദ പ്രിന്‍സ് എന്ന ചിത്രത്തിലം ജയറാം നായകനായ ദൈവത്തിന്റെ മകനിലും നായികയായിരുന്നു. മോഹന്‍ ബാബു, കൃഷ്ണ, രവി ചന്ദ്രന്‍, സായി കുമാര്‍, രമേഷ് അരവിന്ദ് എന്നിവരുടെ നായികയായി വേഷമിട്ടിട്ടുണ്ട്. 39കാരിയായ പ്രേമ 75ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡും താരത്തെ തേടിയെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here