ഐവറി കോസ്റ്റില്‍ മലയാളി യുവാവ് കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി രാഹുല്‍

യംഷുക്കൂറ: ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ മലയാളി യുവാവ് കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതരനഗറില്‍ പുത്തന്‍പുരയില്‍ രാഹുല്‍ (28) ആണ് മരിച്ചത്.

ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.20ഓടെയാണ് സംഭവം. ബാങ്കില്‍ നിന്നും പണമെടുത്ത് താമസസ്ഥലത്ത് മടങ്ങിയെത്തിയ രാഹുലിനോട് അഞ്ചംഗ അക്രമിസംഘം പണം ആവശ്യപ്പെട്ടു. മുറിയില്‍ കടന്ന് രാഹുലിന് നേരെ വെടിയുതിര്‍ത്ത കൊള്ളസംഘം പണവുമായി കടന്നു. സംഭവസ്ഥലത്ത് തന്നെ രാഹുല്‍ മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അക്രമണസമയത്ത് കമ്പനി ഡ്രൈവര്‍ മാത്രമേ താമസസ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ഇയാള്‍ക്കും നിസാരപരുക്കേറ്റിട്ടുണ്ട്.

ആറുവര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു രാഹുല്‍. തമിഴ്‌നാട് സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ കീഴില്‍ പര്‍ച്ചേസ് മാനേജറായാണ് രാഹുല്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഇയാള്‍ അവസാനമായി കേരളത്തിലെത്തിയത്. വിവരം ലഭിച്ചയുടന്‍ തന്നെ ബന്ധുക്കള്‍ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News