കാന്‍സര്‍ രോഗികള്‍ക്ക് ശുഭപ്രതീക്ഷയേകി പുതിയ വാക്‌സിന്‍; ട്യൂമറിനെ അടിമുടി നശിപ്പിക്കുന്ന പുതിയ വാക്‌സിന്‍ പരീക്ഷണം വിജയം

ലണ്ടന്‍: കാന്‍സര്‍ രോഗികള്‍ക്ക് ശുഭപ്രതീക്ഷയേകി ബ്രിട്ടനില്‍ നിന്നൊരു വാര്‍ത്ത. കാന്‍സര്‍ ട്യൂമറുകള്‍ക്കെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വാക്‌സിന്‍ കാന്‍സര്‍ രോഗിയായ യുവതിയില്‍ ഇന്‍ജക്ട് ചെയ്ത് പരീക്ഷിച്ചു. ശരീരത്തില്‍ എവിടെയൊക്കെ ട്യൂമര്‍ ബാധിച്ചിട്ടുണ്ടോ അവിടെയൊക്കെ കടന്നുചെന്ന് ട്യൂമറിനെ നശിപ്പിക്കുന്ന വാക്‌സിന്‍ ആണ് കണ്ടെത്തിയിട്ടുള്ളത്. കഴുത്തില്‍ കാന്‍സര്‍ ബാധിച്ച കെല്ലി പോട്ടര്‍ എന്ന 35 കാരിയിലാണ് ആദ്യമായി വാക്‌സിന്‍ പരീക്ഷിച്ചത്. അടുത്ത രണ്ടു വര്‍ഷത്തിനകം വാക്‌സിന്‍ പൂര്‍ണ സജ്ജമാകും എന്നാണ് വൈദ്യരംഗത്തുള്ളവര്‍ പറയുന്നത്.

ഒരു കാന്‍സര്‍ സെല്ലിനെതിരെ പ്രതിരോധിക്കാന്‍ തയ്യാറാക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. ഈ പ്രതിരോധം ഒരിക്കലും അവസാനിക്കാതെ പുതിയ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നു. ഒപ്പം രോഗികള്‍ക്ക് കീമോതെറാപ്പി മരുന്നും പ്രിസ്‌ക്രൈബ് ചെയ്യും. എന്നാല്‍, കുറഞ്ഞ ഡോസിലായിരിരക്കും കീമോതെറാപ്പി മരുന്ന് നിര്‍ദേശിക്കുക. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷിക്ക് തടസ്സപ്പെടുത്തുന്നവയെ ഒഴിവാക്കുന്നു. അതുകൊണ്ടുതന്നെ കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധിക്കുന്നതില്‍ നിന്ന് ശരീരത്തിന് തടസ്സമുണ്ടാകുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

കെല്ലി പോട്ടര്‍ സെര്‍വിക്കല്‍ കാന്‍സറിന്റെ നാലാം ഘട്ടത്തിലായിരുന്നു. ലണ്ടനിലെ ഗയ്‌സ് ആശുപത്രിയിലാണ് കെല്ലിയില്‍ വാക്‌സിന്‍ പരിശോധിച്ചത്. കാരണം, കെല്ലിയുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും കാന്‍സര്‍ ഇതിനകം തന്നെ പടര്‍ന്നു കഴിഞ്ഞിരുന്നു. ശ്വാസകോശത്തിലേക്കും കരളിലേക്കും കാന്‍സര്‍ പടര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ പരീക്ഷണത്തിന് താന്‍ അനുയോജ്യയായിരിക്കും എന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചപ്പോള്‍ തനിക്ക് ഏറെ സന്തോഷമായെന്നും കെല്ലി പറഞ്ഞു. പരീക്ഷണം തന്റെ ജീവിതത്തില്‍ മികച്ച ഏറെ മാറ്റങ്ങളുണ്ടാക്കിയെന്നും കെല്ലി പറയുന്നു. വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്ന ഒന്നിന്റെ ഭാഗമാകാന്‍ സാധിച്ചതിലൂടെ ആദരിക്കപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്നും കെല്ലി പറഞ്ഞു.

കെല്ലി പോട്ടറില്‍ ഫെബ്രുവരി 9നാണ് വാക്‌സിന്‍ പരീക്ഷിച്ചത്. പരീക്ഷണം പൂര്‍ത്തീകരിക്കാന്‍ വീണ്ടും ഏഴു തവണ കെല്ലി ആശുപത്രിയില്‍ എത്തേണ്ടി വന്നു. പനി പോലുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം എന്ന് ഡോക്ടര്‍മാര്‍ കെല്ലിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, അങ്ങനൊന്നും ഉണ്ടായില്ല. വൈകാതെ തന്നെ കാന്‍സറിനെ തോല്‍പിക്കാനാകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് കെല്ലിപറയുന്നു. ഇനി അതല്ലെങ്കില്‍ താന്‍ അതുമായി താദാത്മ്യപ്പെടും. കാന്‍സര്‍ ബാധിച്ച മറ്റുള്ളവരെ ജീവിപ്പിക്കാന്‍ പ്രചോദിപ്പിക്കുമെന്നും കെല്ലി വ്യക്തമാക്കി.

മനുഷ്യശരീരത്തിലെ ജൈവരാസ പ്രക്രിയകളെ ത്വരിതപ്പെടുത്തുന്ന മാംസ്യത്തില്‍ നിന്നെടുത്ത പ്രോട്ടീനില്‍ നിന്നാണ് വാക്‌സിന്‍ ഉത്പാദിപ്പിച്ചിട്ടുള്ളത്. ഇത് കാന്‍സര്‍ കോശങ്ങളെ തുടര്‍ച്ചയായി വിഭജിക്കുന്നു. ഈ ആന്റിജെന്‍ ശരീരത്തില്‍ ഇന്‍ജക്ട് ചെയ്യുന്നതോടെ പ്രതിരോധ ശേഷി വര്‍ധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. കാന്‍സര്‍ കോശങ്ങളോട് പൊരുതുന്നതോടൊപ്പം കാന്‍സര്‍ ബാധിക്കാത്ത കോശങ്ങളെ സ്പര്‍ശിക്കുകയും ചെയ്യില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News