പ്രണയബദ്ധരായി മമ്മുട്ടിയും ഹുമാ ഖുറേഷിയും; വൈറ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി

പുതിയ മമ്മൂട്ടി ചിത്രം വൈറ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മമ്മൂട്ടിയും ഹുമാ ഖുറേഷിയും പ്രണയബദ്ധരായി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദില്ലി സ്വദേശിനിയും ബോളിവുഡ് നടിയുമായ ഹുമ ഖുറേഷിയുടെ ആദ്യ മലയാള ചിത്രമാണ് വൈറ്റ്. ഒരു മലയാള ചിത്രത്തിലും ഹുമ അഭിനയിച്ചിട്ടുണ്ട്.

ലണ്ടനില്‍ ജീവിക്കുന്ന പ്രകാശ് റോയ് എന്ന ബാങ്കറുടെ ജീവിതമാണ് വൈറ്റ് പറയുന്നത്. മധ്യവയസ്‌കനായ പ്രകാശിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രോഷ്ണി മേനോന്‍ എന്ന യുവതി കടന്നു വരുന്നതും അതേതുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വൈകാതെ പ്രകാശ് രോഷ്ണിയുമായി പ്രണയത്തിലാകുകയും ചെയ്യുന്നു.

???? #White 1st Look #Mammookka ??? ??

Posted by Robert (Jins) on Thursday, March 3, 2016

സംവിധായകനായ ഉദയ് അനന്തന്‍, നന്ദിനി വില്‍സണ്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംയുക്തമായാണ് രചന നിര്‍വഹിക്കുന്നത്. ലണ്ടന്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിദ്ദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍, കെപിഎസി ലളിത, സുനില്‍ സുഖദ, സോനാ നായര്‍, മഞ്ജുളിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

White Malayalam Movie First look 🙂

Posted by Robert (Jins) on Thursday, March 3, 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here