ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയായി; മന്ത്രിമാര്‍ വീണ്ടും ജനവിധി തേടും; നാല് സീറ്റുകളില്‍ തീരുമാനം പിന്നീട്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. നിലവിലുള്ള എംഎല്‍എമാരില്‍ 17 പേര്‍ വീണ്ടും മത്സരിക്കും. ലീഗിന്റെ അഞ്ച് മന്ത്രിമാരും സിറ്റിംഗ് സീറ്റില്‍ മത്സരിക്കും. തീരുമാനമാകാത്ത നാല് സീറ്റുകളിലെ പട്ടിക പിന്നീട് പ്രഖ്യാപിക്കും. കുറ്റ്യാടി, കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം തുടങ്ങിയ സീറ്റുകളില്‍ തീരുമാനം എടുത്തിട്ടില്ല. അബ്ദുസമദ് സമദാനി ഉള്‍പ്പടെ നാല് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക ചുവടെ.

വേങ്ങര – പികെ കുഞ്ഞാലിക്കുട്ടി
കളമശ്ശേരി – വികെ ഇബ്രാഹിം കുഞ്ഞ്
അഴീക്കോട് – കെഎം ഷാജി
തിരൂരങ്ങാടി – പികെ അബ്ദുറബ്ബ്
കോഴിക്കോട് സൗത്ത് – എംകെ മുനീര്‍
പെരിന്തല്‍മണ്ണ – മഞ്ഞളാംകുഴി അലി
ഏറനാട് – പികെ ബഷീര്‍
താനൂര്‍ – അബ്ദുറഹ്മാന്‍ രണ്ടത്താണി
മലപ്പുറം – പി ഉബൈദുള്ള
തിരൂര്‍ – സി മമ്മൂട്ടി
മഞ്ചേശ്വരം – അബ്ദുള്‍ റസാഖ്
കാസര്‍ഗോഡ് – എന്‍എ നെല്ലിക്കുന്ന്
മഞ്ചേരി – എം ഉമര്‍
മങ്കട – ടിഎ അഹമ്മദ് കബീര്‍
മണ്ണാര്‍ക്കാട് – എന്‍ ഷംസുദ്ദീന്‍
വള്ളിക്കുന്ന് – പി ഹമീദ് മാസ്റ്റര്‍
കൊണ്ടോട്ടി – ടിവി ഇബ്രാഹിം
കോട്ടക്കല്‍ – ആബിദ് ഹുസൈന്‍ തങ്ങള്‍
കൊടുവള്ളി – എംഎ റസാഖ് മാസ്റ്റര്‍
തിരുവമ്പാടി – ഉമ്മര്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News