കനയ്യ കുമാര്‍ മോചിതനായി; തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് 21 ദിവസത്തെ വാസത്തിന് ശേഷം

ദില്ലി: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ജയില്‍ മോചിതനായി. 23 ദിവസത്തെ തടവിന് ശേഷമാണ് കനയ്യ കുമാര്‍ ജയില്‍ മോചിതനായത്. തീഹാര്‍ ജയിലില്‍ നിന്ന് വൈകിട്ടോടെയാണ് കനയ്യയെ വിട്ടയച്ചത്.

കനയ്യ കുമാറിന് ഇന്നലെയാണ് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെ ആറ് മാസത്തേക്കാണ് ജാമ്യം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസില്‍ കനയ്യയ്ക്ക് വന്‍ സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News